ജൂൺ 5 നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിച്ചു പോരുകയാണ്. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് അരക്കോടിയോളം വൃക്ഷത്തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്. വനത്തിന് പുറത്തെ ഹരിതകവചം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമിട്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നടത്. കോവിഡ് മഹാമാരിക്കിടയിലും ഇത്തരമൊരു പരിപാടി അഭിനന്ദനാർഹമാണ്. പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും 50 ലക്ഷത്തോളം നല്ലയിനം തൈകളാണ് വിതരണം ചെയ്യുക.
കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യൽ ഇന്ന്
ലോക പരിസ്ഥിതിദിനാചരണത്തിന്റേയും വൃക്ഷത്തൈവിതരണ പരിസ്ഥിതി പുനസ്ഥാപന പരിപാടികളുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിയ്ക്ക് വനം മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിക്കും. കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയിലാണ് ഉദ്ഘടനം നടക്കുക. പരിസ്ഥിതിസൗഹൃദ റൂട്ട് ട്രെയിനറുകളില്‍ തയ്യാറാക്കിയ നാലു ലക്ഷത്തോളം തൈകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് വകുപ്പ് ഇത്തവണയും പരിസ്ഥിതി ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക