മോഹന്‍ലാലിനൊപ്പം ജീത്തു ജോസഫ് ചിത്രമായ ‘റാമില്‍’ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി ദുര്‍ഗ കൃഷ്ണ. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ഏട്ടന്റെ അനിയത്തിയായി വേഷം ചെയ്യാന്‍ സാധിച്ചു എന്നാണ് ദുര്‍ഗ പറയുന്നത്.
ദുര്‍ഗയുടെ വാക്കുകള്‍:
‘കഴിഞ്ഞ വര്‍ഷം എനിക്ക് സംഭവിച്ച രണ്ട് നല്ല കാര്യങ്ങളാണ് റാമും കുടുക്കും. ലാലേട്ടനെ ഒക്കെ ഒന്ന് കണ്ടാലെങ്കിലും മതിയെന്നായിരുന്നു ചെറുപ്പം തൊട്ടുള്ള ആഗ്രഹം. പക്ഷെ ആ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റി. അതും ഏട്ടന്റെ സിസ്റ്ററായി അഭിനയിക്കാന്‍ സാധിച്ചു. അത് വലിയൊരു സന്തോഷമാണ്. പിന്നെ റാമം എനിക്ക് ഒരു ട്യൂഷന് ക്ലാസ് പോലെയായിരുന്നു.
ലാലേട്ടന് അഭിനയിക്കുമ്പോള്‍ നമുക്ക് അത് കണ്ട് ഒരു പാട് പഠിക്കാനുണ്ടാവും. ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പിന്നെ ജീത്തു സാറും നല്ല പിന്തുണയായിരുന്നു. എനിക്ക് ലാലേട്ടന്റെ കൂടെ എങ്ങനെ അഭിനയിക്കുമെന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ ജീത്തു സര് അതെല്ലാം നന്നായി കൈകാര്യം ചെയ്തു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക