ഫെമിനിസ്റ്റ് എന്ന ക്യാപ്ക്ഷനോടെ സുബി സുരേഷ് പങ്കുവെച്ച പോസ്റ്റിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി താരം. കൈരളി ചാനലിൽ ഞാൻ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടർ ഫോട്ടോയായിരുന്നു അത്. അല്ലാതെ തനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പില്ലെന്നാണ് സുബി പോസ്റ്റിൽ പറയുന്നത്.അതോടൊപ്പം തന്നെ ഫെമിനിസത്തെ കുറിച്ച് തനിക്ക് ഗാഢമായ അറിവില്ലെന്നും സുബി വ്യക്തമാക്കി. .
സുബിയുടെ വിശദീകരണം:
‘കൈരളി ചാനലിൽ ഞാൻ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടർ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.’
വലിയ കണ്ണടയും, നെറ്റിയിൽ പൊട്ടും കറുത്ത കുർത്തയും, ഷാളുമിട്ട് നിൽക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫേസ്ബുക്കിൽ പങ്കുവെച്ചത്. എത്രകാലം നിങ്ങൾ പൊതുബോധത്തെ തൃപ്തി പെടുത്തി മുന്നോട്ട് പോകുമെന്നായിരുന്നു താരത്തിനെതിരെ വന്ന വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക