Home KERALA സ്‌കോള്‍ കേരള: അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള: അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖേന ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുനപ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.scolekerala.org ല്‍ ജൂണ്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന യോഗ്യത, നിബന്ധന, ഫീസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സ്‌റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പിഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ് /രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ ജൂണ്‍ 23 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭ്യമാക്കണം.

‘വേണ്ട…വിട്ടേക്ക്…’ എന്ന് പിഷാരടി, പഴയ പോലെ ക്യാപ്ഷൻ അങ്ങട് ഒക്കുന്നില്ല. ഒരു രക്ഷ എഴുതി കെട്ടണമെന്ന് ആരാധകൻ

Also Read :   സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവം; ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു