രാജ്യത്ത് കൊവിഡ് പ്രതിസന്ധി തുടരവെ ആവശ്യക്കാര്‍ക്ക് ഭക്ഷണ പൊതികള്‍ നല്കി ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും.
ഞായറാഴ്ച്ചയാണ് ഇരുവരും മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയത്. വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണപൊതി വിതരണം.
താരം ഭക്ഷണം വിതരണം ചെയ്യുന്ന ട്രക്കിന് ചുറ്റും ആളുകള്‍ ഭക്ഷണം വാങ്ങുന്നതിനായി തടിച്ച് കൂടുകയായിരുന്നു. ചിലര്‍ ഫോട്ടോ എടുക്കുന്നതിനും എത്തി.
10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഈ വര്‍ഷം തുടക്കത്തില്‍ സണ്ണി ഒരു എന്‍ജിഓയുമായി പ്രവര്‍ത്തിച്ചിരുന്നു. ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും താരം ഭക്ഷണ പൊതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
‘നമ്മള് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പക്ഷെ കരുണയും പിന്തുണയും പരസ്പരം നല്കിയാല് ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും’ എന്നാണ് ഭക്ഷണ പൊതികള്‍ എത്തിക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ സണ്ണി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക