രാജ്യത്ത് ഇന്ധനവില തുടർച്ചയായി വർധിക്കുകയാണ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇങ്ങനെ തുടർന്നാൽ വരും ദിവസങ്ങളിൽ കേരളത്തിലെ പെട്രോള്‍ വില സെഞ്ചുറിയടിക്കും.
തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് ഇന്നത്തെ വില.
കോവിഡും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്ക്കുമിടെ ഈ വര്‍ഷം മാത്രം 44 തവണയാണ് ഇന്ധന വില കൂട്ടിയത്. ഇതിനിടയിൽ വെറും നാലു തവണമാത്രമാണ് നാമമാത്ര പൈസ കുറച്ചത്.
രാജ്യത്തെ 135 ജില്ലകളിലെ പെട്രോള്‍ വില സെഞ്ചുറിയും കടന്നു കുതിക്കുകയാണ്. ഇവയിലേറെയും മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മു കാഷ്മീര്‍ സംസ്ഥാനങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക