മറ്റ് സമൂഹമാധ്യമങ്ങൾക്കൊപ്പം കേന്ദ്രത്തിനു വഴങ്ങി ട്വിറ്ററും. ഐ.ടി.ദേദഗതി നിയമം ഉൾപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ട്വിറ്റർ അറിയിച്ചു. രാജ്യത്തോട് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിക്കാമെന്നും തുടർന്നുള്ള നടപടികൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയ്ക്കാണ് കേന്ദ്രം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ നിർദേശം നൽകിയിരുന്നത്.
ഓണ്‍ലൈന്‍ പഠനം; അഞ്ചിടങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം
എന്നാൽ, നിയമ പാലിക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ എടുക്കുവാൻ ആരംഭിച്ചിരുന്നു. ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിനു മറുപടിയായാണ് തങ്ങൾ നിയമം പാലിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ട്വിറ്റർ വ്യക്തമാക്കിയത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ നിർദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക