വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം തീരത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. ജൂൺ എട്ട് മുതൽ 11 വരെ ഗൾഫ് ഓഫ് മാന്നാർ, തെക്ക് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും ജൂൺ 09,10 തീയതികളിൽ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും കാറ്റിന് സാധ്യതയുണ്ട്.
കോര്പറേഷൻ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും ബുധനാഴ്ച മുതല്‍ വാക്സിനേഷൻ
മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത. എന്നാൽ, ജൂൺ 11 ന് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആയതിനാൽ തന്നെ ഈ ദിവസങ്ങളിലെല്ലാം കടലിൽ പോകുന്നത് ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക