കോവിഡ് രണ്ടാം തരംഗം ലോകത്തെ ആകെമാനം പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് പശ്ചാത്തലത്തിൽ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസവുമായി സൗദി തീരുമാനമെടുത്തിരിക്കുന്നു. സൗദിയിലേക്ക് ജോലി ആവശ്യത്തിനായി മടങ്ങാന്‍ കഴിയാത്ത പ്രവാസികൾക്കാണ് പുതിയ തീരുമാനം ആശ്വാസമാകുന്നത്. വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രി വിസയും പുതുക്കി നൽകാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്.
ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്‍ട്രി വിസയുമാണ് സൗജന്യമായി നീട്ടി നൽകുക. ഇഖാമയുടെയും റീഎന്‍ട്രി വിസയും ജൂണ്‍ രണ്ട് വരെ പുതുക്കി നല്കാന് നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക