സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വരും. ഇന്ന് അർധരാത്രി മുതലായിരിക്കും ട്രോളിങ് നിരോധനം നിലവിൽ വരിക. കോവിഡ് സാഹചര്യത്തെ തുടർന്നുളള ലോക്ക്ഡൗണും അതിനൊപ്പം ഇന്ധനവില വർധനവും നിലനിൽക്കെയാണ് ഇപ്പോൾ ട്രോളിങ് നിരോധനവും ഏർപ്പെടുത്തുന്നത്. എന്നാൽ, നിരോധനം അവസാനിക്കുമ്പോഴേക്കും ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നാണ് ബോട്ടുടമകൾ പറയുന്നത്.
ബോട്ടുകളിൽ പലതും ഇപ്പോഴും കരയിൽ തന്നെയാണ്. കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേയ്ക്ക് തിരികെ പോയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ പലരും തിരികെ എത്താത്തതിനാൽ ബോട്ടുകൾ ഏറെ നാളായി കരയിൽ തന്നെ കിടക്കുകയാണ്. സാഹചര്യങ്ങളെ മാറിക്കടക്കുന്നതിനായി സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും മൽസ്യത്തൊഴിലാളികൾക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക