Home AUTOMOBILE ഇന്ത്യൻ വിപണി കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ്…; ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍…!

ഇന്ത്യൻ വിപണി കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ്…; ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍…!

വാഹന പ്രേമികളുടെ മനസ് കീഴടക്കുന്നതിനൊപ്പം ഇന്ത്യൻ വിപണിയും കീഴടക്കാനൊരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നാണ് നിർമ്മാതാവ് അറിയിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ നിരവധി പുത്തൻ മോഡലുകൾ വിപണിയിൽ എത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇന്ന് ഏറ്റവുമധികം ഉപയോക്താക്കളുള്ള വാഹന ശ്രേണിയാണ് റോയൽ എന്‍ഫീല്‍ഡിന്റേത്.

‘തവള അമ്മച്ചി’ എന്ന് ഫോട്ടോയ്ക്ക് താഴെ അധിക്ഷേപ കമന്റ്; സുബി സുരേഷിൻറെ മറുപടി ഇങ്ങനെ

പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ശ്രേണിയില്‍ ആധിപത്യം നിലനിര്‍ത്താനൊരുങ്ങുക തന്നെയാണ് ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ്. മികച്ചതും വളരെ വലുതുമായ മോഡലുകൾ വിൽപ്പനക്കെത്തിയ്ക്കുവാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കാലതാമസമെടുത്താലും അവതരണങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു.

Also Read :   ഇന്ത്യയില്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍