വളരെ പെട്ടെന്ന് തന്നെ ട്രെൻഡിങ് ആപ്പുകളിൽ ഇടം നേടിയത് ആപ്പാണ് ക്ലബ്ഹൗസ്. ട്രെൻഡിങ് ഓഡിയോ ചാറ്റ് റൂമുകൾ ഇതിനോടകം തന്നെ നിരവധി പേർ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, അപ്രതീക്ഷിതമായി ക്ലബ്ഹൗസ് കഴിഞ്ഞ ദിവസം നിശ്ചലമായി. ചാറ്റ് റൂമുകളിൽ കയറാൻ ശ്രമിക്കുമ്പോൾ എറർ എന്ന് ചുവപ്പ് നിറത്തിലുള്ള ബാനറിൽ എഴുതി കാണിക്കുകയായിരുന്നു. ഇതോടെ ക്ലബ്ഹൗസ് പ്രവർത്തന രഹിതമായതായി വാർത്തകളും വന്നു. അപ്രതീക്ഷിതമായി ക്ലബ്ഹൗസ് പണിമുടക്കിയത് ഉപയോക്താക്കളെ എല്ലാം ആശങ്കയിലാക്കി.
വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രി വിസയും പുതുക്കി നൽകാനൊരുങ്ങി സൗദി
ഓസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം ആപ്പ് ലഭ്യമാകാതിരുന്നു. ‘Error 503’ എന്ന സന്ദേശമായിരുന്നു സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ ലഭിച്ചുക്കൊണ്ടിരുന്നത്. എന്നാൽ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ക്ലബ്ഹൗസ് വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സി.ഡി.എൻ. (കണ്ടന്റ് ഡെലിവറി നെറ്റ്വർക്ക്) പ്രൊവൈഡറായ ‘ഫാസ്റ്റ്ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക