കവരത്തി: രഹസ്യവിവരം ശേഖരിക്കാനായി ലക്ഷദ്വീപില്‍ മത്സ്യബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവ് പ്രതിഷേധത്തെ തുടർന്ന് പിന്‍വലിച്ചു.
എല്ലാ പ്രാദേശിക ബോട്ടുകളിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പോകണമെന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് കൈമാറണമെന്നുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന ഉള്‍പ്പെടെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്. കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ച് ഇറക്കിയ ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക