ഇടുക്കി: ഇടുക്കി മലയിഞ്ചിയില്‍ നായാട്ടിന് പോയ രണ്ടുപേര്‍ക്ക് വെടിയേറ്റു. തോക്കിന് മുകളില്‍ തെന്നിവീണതാണ് വെടിപൊട്ടാന്‍ കാരണം . വെണ്ണിയായി സ്വദേശികളായ മുകേഷിനും സന്തോഷിനുമാണ് പരിക്കേറ്റത്.
തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക