കൊടകര കുഴല്‍പ്പണ വിവാദത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ദേശീയ നേതൃത്വം നേരിട്ട് വിളിപ്പിച്ചു. നേരിട്ട് വിളിപ്പിച്ചു പ്രകാരം കെ. സുരേന്ദ്രൻ ഡൽഹിയിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള കേന്ദ്ര നേതാക്കളെ ഇന്ന് സുരേന്ദ്രൻ സന്ദർശിക്കും. കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് വിവരം. കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഈ വിഷയത്തിൽ ഏറെ ഗൗരവത്തോടെ തന്നെയായിരിക്കും ദേശീയ നേതൃത്വം കാണുന്നത്.
സംസ്ഥാന നേതൃത്വത്തിനെതിരേ ഉയര്‍ന്ന കുഴല്‍പ്പണമിടപാട് ആരോപണങ്ങളും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കനത്ത പരാജയവുമെല്ലാം കേന്ദ്ര നേതൃത്വം അന്വേഷിച്ചിരുന്നു എന്നാണ് സൂചന. വിഷയത്തിനുമേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവിധ തലങ്ങളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കെ. സുരേന്ദ്രൻ നേതാക്കളെ കാണുന്നതിനായി ഡൽഹിയിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക