സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. നാഷണൽ ഹൈവേ, എംസി റോഡ്, മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസുകൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് അവശ്യ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.
അതേസമയം, യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുത്തേണ്ടതാണെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മാത്രമല്ല, ലോക്ക്ഡൗൺ പിൻവലിക്കുന്ന 17 ന് ദീർഘദൂര സർവീസുകൾ പൂർണമായും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിട്ടുണ്ട്. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എൻറെ കെഎസ്ആർടിസി’മൊബൈൽ ആപ്, www.ker alartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക