Home BUSINESS രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമായി പോക്കോ എം 3 പ്രോ 5...

രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമായി പോക്കോ എം 3 പ്രോ 5 ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിലേക്ക് പോക്കോ എം 3 പ്രോ 5 ജി സ്മാർട്ട്ഫോൺ എത്തുന്നു. ജൂൺ 14 മുതൽ ഫ്ലിപ്കാർട്ട് വഴി സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, പ്രോ മോഡൽ 5 ജി സപ്പോർട്ട് എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് സ്മാർട്ട്ഫോൺ എത്തുന്നത്. പോക്കോ എം 3 പ്രോ 5 ജിയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില നൽകിയിരിക്കുന്നത്.

ഇന്ത്യൻ വിപണി കീഴടക്കാൻ റോയല്‍ എന്‍ഫീല്‍ഡ്…; ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍…!

മൂന്ന് കളർ ഓപ്ഷനുകളിലും രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമായാണ് സ്മാർട്ട്ഫോൺ എത്തുന്നത്. കൂൾ ബ്ലൂ, പവർ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളറുകളിലായാണ് ഫോൺ എത്തുന്നത്. വെർച്വൽ ഇവന്റിലൂടെയായിരുന്നു സ്മാർട്ട്ഫോണിന്റെ അവതരണം.

Also Read :   ‘റിപ്പോർട്ട് ചെയ്യൂ ഷെയർ ചെയ്യാതെ’; ‘കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങളെ എങ്ങനെ നേരിടാം?’ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്