വീണ്ടും പുതിയ മോഡലുമായി സാംസങ്. സാംസങ് ഗാലക്സി ടാബ് എ 7 ലൈറ്റ് ജൂൺ 23 ന് ഇന്ത്യൻ വിപണിയിലെത്തും. വിപണിയിലെത്തിയ ഉടൻ തന്നെ ആമസോൺ വഴി വിൽപ്പനയ്ക്കായി ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ തന്നെയാണ് ടാബ്ലറ്റ് ‘ഉടൻ വരുന്നു’ എന്ന് നൽകിയതിന് ശേഷം ലോഞ്ച് തീയതി കൂടി പ്രഖ്യാപിച്ചത്. സാംസങ് ഗാലക്സി ടാബ് എ 7 ലൈറ്റ് ജൂൺ 23 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി വാങ്ങുന്നതിനായി ലഭ്യമാകുമെന്നാണ് കമ്പനി ഉറപ്പ് നൽകിയിരിയ്ക്കുന്നത്.
അതേസമയം, ഇ-കൊമേഴ്സ് വെബ്സൈറ്റിലെ ലിസ്റ്റിംഗ് വരാനിരിക്കുന്ന ഈ ടാബ്ലെറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ യാതൊന്നും വെളിപ്പെടുത്തുന്നില്ല. ബേസിക് വൈ-ഫൈ മാത്രമുള്ള മോഡലിനൊപ്പം സാംസങ് ഇന്ത്യയിൽ വൈ-ഫൈ + എൽടിഇ മോഡലും അവതരിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തത നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക