പെരുമ്പിലാവ് ∙ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് പോസിറ്റീവ് ആയതോടെ 20 ദിവസം പ്രായമായ ശിശുവിന്റെ സംരക്ഷണം 5 മണിക്കൂറോളം ഏറ്റെടുത്ത് ചാലിശ്ശേരി പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയും മറ്റു കുടുംബാംഗങ്ങളും കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. കുഞ്ഞിനു കോവിഡ് പരിശോധന നടത്തിയിരുന്നില്ല.കുഞ്ഞ് നെഗറ്റീവ് ആണെങ്കിൽ ആശുപത്രിയിൽ തുടരാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ സംരക്ഷിക്കാൻ ഫാത്തിമത് സന്നദ്ധയാവുകയായിരുന്നു.
പരിശോധന നടപടികൾ പൂർത്തിയാകും വരെ പിപിഇ കിറ്റ് അണിഞ്ഞ് സന്ദർശക മുറിയിൽ ഫാത്തിമത് കുഞ്ഞിനെ നോക്കി. കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചതോടെ അമ്മയുടെ അരികിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക