ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരുന്നു. മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കിയിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്.
രാജ്യത്ത് അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടെന്ന് ആണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെയും ഒരുലക്ഷത്തില്‍ താഴെയാണ് വൈറസ് ബാധിതരുടെ എണ്ണം. ഇതുവരെ 29,089,069 പേര്‍ക്ക് രോഗബാധയുണ്ടയാതായാണ് കണക്കുകള്‍.
ഇന്ത്യയില്‍ ഇതുവരെ 353523 പേരാണ് മരിച്ചത്. ഇന്നലെയാണ് രാജ്യത്ത് കോവിഡ് മരണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധന രേഖപ്പെടുത്തിയത്. ആറായിരത്തിലധികം പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക