രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6148 മരണങ്ങളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. 11,67,952 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3,59,676 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇതുവരെ വൈറസ് ബാധയേറ്റവർ 2,91,83,121 പേരാണ്.
അതേസമയം വാക്സിന് സ്റ്റോക്ക്, സൂക്ഷിക്കുന്ന താപനില തുടങ്ങിയ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശം നൽകി. വാക്സിന് സ്റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവപ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദേശം.
എന്നാൽ ഈ വിവരങ്ങള്‍ പല സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുന്നുണ്ട്.
ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക