ന്യുഡല്‍ഹി: അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ബോക്സിംഗ് താരം ഡിങ്കോ സിംഗ് (42) അന്തരിച്ചു.
2017 മുതല്‍ കരളിനെ ബാധിച്ച കാന്‍സറിനോട് പൊരുതുകയായിരുന്നു അദ്ദേഹം .അര്‍ജുന, പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങളും ഡിങ്കോയെ തേടിയെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഡിങ്കോ സിംഗിന് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ വേഗം സുഖംപ്രാപിച്ചു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ഒളിമ്ബിക് ബോക്സിംഗ് ചാമ്ബ്യന്‍ വിജേന്ദ്രര്‍ സിംഗ് എന്നിവര്‍ അനു ശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക