കോഴിക്കോട്: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് മുക്കത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ബൈക്ക് യാത്രക്കാരായ മുക്കം അഗസ്ത്യന്മുഴി തടപ്പറമ്പില്‍ കൃഷ്ണന് കുട്ടിയുടെ മകന് അനന്ദു(20), ഇവരുടെ ബന്ധു തടപ്പറമ്പില്‍ പ്രമോദിന്റെ മകള്‍ സ്നേഹ(14)
എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ മുക്കം മാമ്പറ്റ ബൈപ്പാസില്‍ കുറ്റിപ്പാല പുറ്റാട് റോഡിന് സമീപമായിരുന്നു അപകടം.
മുക്കത്ത് നിന്നും പുസ്തകങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന അനന്ദുവും സ്നേഹയും സഞ്ചരിച്ച ബൈക്കില്‍ എതിരെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഇരുവരുടേയും ദേഹത്തിലൂടെ ടിപ്പര്‍ കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക