കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.
വായനശാലയുടെ പരിസരം തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കുമ്പോഴാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക