എല്‍പിജി സിലിണ്ടറുകള്‍ ഇനി മുതൽ ഏത് വിതരണക്കാരിൽ നിന്നും റീഫിൽ ചെയ്യാം. അത്തരത്തിൽ പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. പുതിയ ആശയ പ്രകാരം ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ സ്വീകരിക്കാനാകും. ഇപ്പോൾ മുൻപ് തിരഞ്ഞെടുത്തത് ഡീലർമാരിൽ നിന്ന് മാത്രമേ സിലിണ്ടർ സ്വീകരിയ്ക്കാൻ സാധിച്ചിരുന്നുള്ളു. തിരഞ്ഞെടുത്തവരിൽ നിന്ന് മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാനും സാധിച്ചിരുന്നുള്ളു. ഇത് ദൂരെ പ്രദേശങ്ങളിലുള്ളവർക്ക് ബുദ്ദിമുട്ടുണ്ടാക്കിയിരുന്നു.
എന്നാൽ, എതിർന്നൊരു പരിഹാരം കൂടിയാണ് ഇനി മുതൽ എത്തുന്നത്. കണക്ഷന് എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്ന പദ്ധതി കൂടിയാണിത്. ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നിങ്ങനെയുള്ള നഗരങ്ങളിൽ ആദ്യഘട്ടം ഈ പദ്ധതി നടപ്പിലാക്കും. തുടർന്ന് മറ്റുള്ളയിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക