ചുരുങ്ങിയ സമയം കൊണ്ട് തരംഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസിൽ അംഗമായത്.
സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ്ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടി മഞ്ജു വാര്യർ.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ‘ഫേക്ക് അലേർട്ട്’ എന്നകുറിപ്പോടെയാണ് മഞ്ജു വാര്യർ തന്റെ വ്യാജനെ കാട്ടുന്നത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക