പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങളുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ വർഷങ്ങളിലെ എല്ലാ നേട്ടങ്ങൾക്കും ബിജെപി കടപ്പെട്ടിരിക്കുന്നത് നരേന്ദ്ര മോദിയോടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയും ബിജെപിയിലെയും ഏറ്റവും വലിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പ്രമുഖ നേതാവാണ് നരേന്ദ്രമോദിയെന്നും സഞ്ജയ് റാവത്ത് പ്രശംസിച്ചു.
കടുത്ത അതൃപ്തി; സുരേന്ദ്രനെ കൈയൊഴിഞ്ഞ് കേന്ദ്രനേതൃത്വവും; തല്ക്കാലം നേതൃമാറ്റമില്ല
എന്നാൽ, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ടാവുമോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, പ്രധാനമന്ത്രിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മാധ്യമങ്ങളിൽ വരുന്ന വാർത്തകളോട് തല്ക്കാലം പ്രതികരിക്കാനില്ലെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക