കര്‍ണാടകയില്‍ 11 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ ജൂണ്‍ 14ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
രോഗ സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ചിക്കമഗളൂരു, ശിവമൊഗ്ഗ, ദാവന്‍ഗരെ, മൈസൂരു, ചാമരാജ്നഗര്‍, ഹാസന്, ദക്ഷിണ കന്നട, ബംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ 11 ജില്ലകളിലാണ് ജൂണ്‍ 21വരെ ലോക്ക് ഡൗണ്‍ നീട്ടിയത്.കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, കുടക്, ചാമരാജ് നഗര്‍ തുടങ്ങിയ ജില്ലകളിലും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക