കൊച്ചി: കണ്ണൂര്‍ സ്വദേശിനായ യുവതിയെ കൊച്ചിയിലെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച മാര്ട്ടീന് തൃശൂരിലെ വണ്ടൂരിലെ വനത്തിലുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
മാര്ട്ടീനെ ഒളിവില്‍ പോകാന്‍ സഹായിച്ച മുന്ന് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്.
കൊച്ചിയിലെയും തൃശൂരിലെയും പൊലീസുകാരുടെ പ്രത്യേകസംഘമാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടുത്തുന്നത്. കേസില്‍ പ്രതി മാര്ട്ടിന് ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക