കൊല്ലം അഞ്ചലിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തില്‍. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര(28)യാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.
വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്തിന് പിന്നാലെ ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി എന്നാണ് പൊലീസ് വാദം. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. നേരത്തേ ഇരുവരും വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ രണ്ടു കുട്ടികൾ വീതമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക