രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടര്‍ച്ചയായി നാലാംദിവസമാണ് രാജ്യത്ത് ഒരുലക്ഷത്തില്‍ താഴെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊ
വിഡ് 19 സ്ഥിരീകരിച്ചത് 91,702 പേര്‍ക്കാണ്. ഒറ്റ ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത മരണം 3,403 ആണ്.
രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധിച്ചത് 2,92,74,823 പേർക്കാണ്. ആകെ റിപ്പോർട്ട് ചെയ്ത മരണം 3,63,079 ആണ്. നിലവിൽ ചികിത്സയിലുള്ളത് 11,21,671 പേരാണ്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 94,052 കൊവിഡ് കേസുകളായിരുന്നു. 6148 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കൊവിഡ് കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക