സംസ്ഥാന നിയമസഭയുടെ ഒന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനമാണ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. മെയ് 24 നാണ് സഭാ സമ്മേളനം ആരംഭിച്ചത്. 12 ദിവസം മാത്രമുണ്ടായിരുന്ന നിയമസഭാ സമ്മേളന ദിവസങ്ങളിൽ രണ്ട് പ്രമേയങ്ങളും ഏഴ് അടിയന്തര പ്രമേയ നോട്ടീസുകളും 14 ശ്രദ്ധ ക്ഷണിക്കൽ നോട്ടീസുകളുമാണ് സഭ പരിഗണിച്ചത്. പ്രധാനപ്പെട്ട രണ്ട് പ്രമേയങ്ങൾ നിയമസഭയിൽ പാസാക്കി എന്നതാണ് ശ്രദ്ധേയം.
കോവിഡ് കേസുകള്‍ കുറയാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ 21വരെ നീട്ടി
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങൾക്കെതിരായ പ്രമേയം ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും ഐക്യകണ്ഠേനയാണ് പാസാക്കിയത്. അതോടൊപ്പം തന്നെ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്യണമെന്ന പ്രമേയമായിരുന്നു മറ്റൊന്ന്. ആ പ്രമേയവും സഭയിൽ പാസായി. കൂടാതെ, നടപ്പ് സാമ്പത്തിക വർഷത്തെ വോട്ട് ഓൺ അക്കൗണ്ടും ധനകാര്യ ബില്ലുകളും സഭയിൽ പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക