Home COVID 19 കൂടുതൽ ഇളവുകൾ…, നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

കൂടുതൽ ഇളവുകൾ…, നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 21 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നീട്ടിയിരിയ്ക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ പശ്ചാത്തലത്തിലാണ് ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി നൽകിയിരിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഇളവുകൾ നൽകിയിട്ടില്ല. നീലഗിരി,തിരുപ്പൂര്‍, ഈറോഡ്, കരുര്‍, കോയമ്പത്തൂര്‍, നാമക്കല്‍,തഞ്ചാവൂര്‍, തിരുവരൂര്‍,നാഗപ്പട്ടണം,മൈലാട് ദുരൈ എന്നിവിടങ്ങളിലൊന്നും തന്നെ ഇളവുകൾ നൽകിയിട്ടില്ല.

ചെമ്പന്‍ വിനോദിനെതിരെ അധിക്ഷേപ കമന്റുകള്‍; ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന ‘മലയാളി അത്ര പൊളി’യല്ലെന്ന് സോഷ്യല്‍ മീഡിയ

ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവക്കാരോ അല്ലെങ്കില്‍ പത്ത് ജീവനക്കാരെയോ വച്ച് തുറന്ന് പ്രവർത്തിക്കാം. സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇളവുകൾ നൽകിയ പ്രദേശങ്ങളിൽ മാത്രമാണ് വിദ്യാലയങ്ങൾ തുറക്കാൻ അനുമതി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

ശ്രദ്ധേയമായി നയൻതാര ചിത്രം ‘നേട്രിക്കണ്ണി’ലെ ഗാനം..; ‘ഇതും കടന്ത് പോകും’… ഗാനം ട്രെൻഡിങ് ലിസ്റ്റിൽ

Also Read :   'അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം'; രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി