തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് തനിക്കൊത്ത എതിരാളിയാണോയെന്നത് കണ്ടറിയേണ്ടുന്ന പൂരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് അവരുടെ ഗുണത്തിനായി നിയമിച്ചതാണ്.അവരുടെ ഗുണത്തിനു വേണ്ടി അവര്‍ സ്വീകരിക്കുന്ന നടപടിയില്‍ താന്‍ എന്ത് പറയാനാണ്. അവരുടെ ഗുണത്തിനാണോയെന്നത് കണ്ടറിയണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക