കഴുത്തുവേദനയുടെ അസ്വസ്ഥതകൾ നേരിടാത്തവരുണ്ടാവില്ല.തെറ്റായ ശാരീരിക ഭാവം, പിരിമുറുക്കം, സുഖകരമല്ലാത്ത ഉറക്കം, ദീർഘകാലത്തെ കമ്പ്യൂട്ടർ ഉപയോഗം തുടങ്ങിയവ മൂലം കഴുത്തിലെ പേശികൾക്ക് വലിവുണ്ടായി കഴുത്തു വേദന അനുഭവപ്പെടാം. തെറ്റായ ശാരീരികഭാവം മൂലവും കഴുത്തിലെ എല്ലുകൾക്കും സന്ധികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും പ്രായവുമായി ബന്ധപ്പെട്ട് എല്ലുകൾക്കുണ്ടാകുന്ന തേയ്മാനവും വിള്ളലുകളും മൂലവുമാണ് ഭൂരിഭാഗം ആളുകൾക്കും കഴുത്തുവേദന അനുഭവപ്പെടുന്നത്.
ദൈനം ദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങൾക്ക് കഴുത്തു വേദന നിയന്ത്രിക്കാൻ സാധിക്കും
ചരിഞ്ഞുകിടന്നോ മലർന്നുകിടന്നോ ഉറങ്ങുക. ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. ഇത് നട്ടെല്ലിന് വിഷമതകൾ സൃഷ്ടിക്കും. ഉടലിന്റെ സ്ഥിതിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ വേണം തലയും കഴുത്തും. കഴുത്തിനടിയിൽ ഒരു ചെറിയ തലയിണ വയ്ക്കാം. അധികം കട്ടിയില്ലാത്ത ഒരു തലയിണ തെരഞ്ഞെടുക്കുക. ഒന്നിലധികം തലയിണകൾ ഉപയോഗിക്കാതിരിക്കുക.
വേദനയുള്ള ഭാഗത്ത് ഐസ്/ഹീറ്റ് പായ്ക്ക് വയ്ക്കുക .തുടക്കത്തിൽ, രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസത്തേക്ക് ഐസ് പായ്ക്ക് ഉപയോഗിക്കുക. അതിനു ശേഷം ഹോട്ട് പായ്ക്കുകളോ ഹോറ്റ് വാട്ടർബോട്ടിലോ ഉപയോഗിക്കാം.
ശരിയായ ശാരീരികഭാവം പുലർത്താത്തതാണ് കഴുത്തു വേദനയുടെ പ്രധാന കാരണമെന്ന് മനസ്സിലാക്കുക. കമ്പ്യൂട്ടർ സ്ക്രീൻ കണ്ണുകളുടെ നിരപ്പിലായിരിക്കുന്നതിനായി കസേരയും, ഡെസ്കും ക്രമീകരിക്കുക. കസേരയുടെ കൈകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയും അല്പദൂരം നടക്കുകയും ചെയ്യുക.
സെൽ ഫോൺ കഴുത്തിനും തോളിനുമിടയിൽ വച്ച് സംസാരിക്കാതിരിക്കുക. ഫോൺ സ്പീക്കർ ഫോൺ മോഡിൽ ഉപയോഗിക്കുക അല്ലെങ്കിൽ ഹെഡ്സെറ്റ് ഉപയോഗിക്കുക.
കഴുത്തുവേദന സുഖപ്പെട്ടുത്തുന്നതിന് കോളർ ഉപയോഗിക്കുന്നത് സഹായിക്കുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കഴുത്ത് ചലിപ്പിക്കുന്നതായിരിക്കും മിക്കപ്പോഴും നല്ലത്.
നിങ്ങൾക്ക് കഴുത്ത് തിരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ, വാഹമോടിക്കാതിരിക്കുക. ഇത് ശരിയായ രീതിയിൽ റോഡും മറ്റു വാഹനങ്ങളും കാണുന്നതിന് തടസ്സം സൃഷ്ടിക്കും.
ഭാരമുള്ള ബാഗുകൾ കഴുത്തിലും തോളിലും തൂക്കുന്നത് ഒഴിവാക്കുക. ഇത് കഴുത്തിന് ആയാസമുണ്ടാക്കും.
വ്യായാമങ്ങൾ
കഴുത്തിലെ മസിലുകൾക്ക് അൽപ്പം മുറുക്കം നൽകികൊണ്ട് കഴുത്ത് മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും തിരിക്കുക. ശ്രദ്ധാപൂർവം കഴുത്ത് ഇടത്തു നിന്ന് വലത്തേക്ക് തിരിക്കുക. ഇത്തരത്തിലുള്ള വ്യായാമങ്ങൾ കഴുത്തിലെ മസിലുകൾക്ക് ശക്തിപകരുകയും കഴുത്ത് അനായാസമായി ചലിപ്പിക്കാവുന്ന പരിധിയിൽ വ്യത്യാസം വരുത്തുകയും ചെയ്യും.
കഴുത്തുവേദനയിലേക്ക് നയിക്കാവുന്ന ഒരു ഘടകമായതിനാൽ പുകവലി ഉപേക്ഷിക്കുക.
ശ്രദ്ധിക്കാന്
ചിലയവസരങ്ങളിൽ, കഴുത്തുവേദന ചില ഗുരുതരമായ രോഗങ്ങളുടെ സൂചനയായിരിക്കും. നിങ്ങളുടെ കഴുത്തുവേദന ഇനി പറയുന്ന രീതിയിലുള്ളതാണെങ്കിൽ, ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.
കടുത്ത വേദന
തുടർച്ചയായുള്ള വേദന
ശക്തിക്ഷയിക്കുന്ന രീതിയിൽ അല്ലെങ്കിൽ കൈയിൽ മരവിപ്പ് അനുഭവപ്പെടുന്ന രീതിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക