അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രാക്കില്‍ കുടുങ്ങിയ സ്കൂട്ടര്‍ പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിച്ച യുവാവ് പാഞ്ഞു വന്ന ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ട്രെയിന്‍ മുന്നില്‍ എത്തിയ സമയം വാഹനം ഉപേക്ഷിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ട്രാക്കില്‍ നിന്ന്് വെളിയിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ജാംനഗറിലാണ് സംഭവം. സ്കൂട്ടര്‍ ട്രാക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്താന്‍ യാത്രക്കാരന് കൈവീശി അപായസൂചന കാണിച്ചു. എന്നാല്‍ നിര്‍ത്താതെ ട്രെയിന്‍ മുന്നോട്ടു വന്നതോടെ, ഗത്യന്തരമില്ലാതെ സ്കൂട്ടര്‍ യാത്രക്കാരന് വാഹനം ഉപേക്ഷിച്ച് വെളിയിലേക്ക് ചാടുകയായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാരന് രക്ഷപ്പെട്ടത്.
https://www.facebook.com/watch/?v=1226152614504575
സ്കൂട്ടറെ വലിച്ചിഴച്ച് കുറച്ചുദൂരം പോയതിന് ശേഷമാണ് ട്രെയിന്‍ നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക