തിരുവനന്തപുരം: ഗ്ലൗസ് ക്ഷാമം നേരിടുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കൂടുതല്‍ ഗ്ലൗസുകളെത്തിച്ചു.
ആശുപത്രിയിൽ മാസ്ക് ക്ഷാം നേരുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് അയ്യായിരവും ജനറല്‍ ആശുപത്രിയിലേക്ക് രണ്ടായിരം ഗ്ലൗസുകളുമാണ് എത്തിച്ചത്.
മെഡിക്കല്‍ കോളേജിലെ ഒരു ഐസിയുവിലേക്ക് മാത്രമായി ഒരുദിവസം കുറഞ്ഞത് വേണ്ടത് 150 ല്‍അധികം ഗ്ലൗസുകളാണ്. നിലവിലെത്തിയ ഗ്ലൗസുകള്‍ കൊണ്ട് താല്‍ക്കാലിക പരിഹാരം മാത്രമേ ഉണ്ടാവു. ഗ്ലൗസുകള്‍ മുടങ്ങാതെ എത്തിക്കണമെന്ന നിര്‍ദ്ദേശം കെഎംസിഎല്ലിന് സര്‍ക്കാര്‍
നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക