ബ്രിട്ടീഷ് രാജകുമാരന് ഹാരിയുടെയും മേഗന് മെര്‍ക്കലിന്റെയും വിവാഹ ജീവിതത്തില്‍ ഒന്നൊഴിയാതെ വിവാദങ്ങള്‍. മേഗനും ഹാരിക്കും കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഈ പെണ്‍കുഞ്ഞിന് നല്കിയ പേരിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം.
ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റന് വിന്‍ഡ്സര്‍ എന്നാണ് തങ്ങളുടെ പെണ്‍കുഞ്ഞിന് മോഗനും ഹാരിയും പേര് നല്‍കിയത്. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരി എന്നിവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈയൊരു പേരിട്ടത്. എലിസബത്ത് രാജ്ഞിയെ മറ്റൊരു പേരാണ് ലിലിബെറ്റ്.
എലിസബത്ത് രാജ്ഞിയുടെ സമ്മതമില്ലാതെയാണ് ഈ പേര് കുഞ്ഞിനിട്ടത് എന്ന കൊട്ടാര വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദത്തിന് കാരണമായത്.
എന്നാല്‍ തങ്ങള്‍ ആദ്യം വിളിച്ചത് രാജ്ഞിയെയാണെന്ന് ഹാരിയും മേഗനും പറയുന്നു. ഒപ്പം അപകീര്‍ത്തിപരമായ പ്രചരണമാരോപിച്ച് ഇരുവരും ബിബിസി വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക