ബംഗളൂരു: പ്രശസ്ത കന്നഡ ദലിത് കവിയും നാടകകൃത്തും ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ (67) കോവിഡ് ബാധിച്ച് മരിച്ചു. അസുഖബാധയെ തുടര്‍ന്ന് മേയ് നാലിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ധലിംഗയ്യയെ കുറച്ചുദിവസങ്ങളായി തീവ്രപരിചരണത്തിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.45നാണ് മരണം.
ദലിത് മുന്നേറ്റത്തിനായി കര്‍ണാടകയില്‍ 1974-ല്‍ രൂപവല്‍കരിച്ച ദലിത് സംഘര്‍ഷ് സമിതിയുടെ സ്ഥാപകരിലൊരാളാണ്. പ്രഫ. ബി. കൃഷ്ണപ്പ, ദേവനൂരു മഹാദേവപ്പ, കെ.ബി. സിദ്ധയ്യ എന്നിവരാണ് മറ്റു സ്ഥാപക അംഗങ്ങള്‍. 1980-ല്‍ കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988ലും 2006 ലും എം.എല്‍.എയായി. കന്നട വികസന അതോറിറ്റി മുന്‍ ചെയര്‍മാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക