പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മര്‍ദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്.
പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോള് ഇന്‍സുലിന്‍ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇന്‍സുലിന്‍ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്. പ്രമേഹം വരുതിയിലായില്ലെങ്കില്‍…നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകള്, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാകുന്നു.
കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍ഭാഗം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാല്‍ ഹാര്‍ട്ടറ്റാക്കാണ് അനന്തരഫലം.
ശ്വാസതടസം മുതല്‍ വയറുവേദന വരെപ്രമേഹരോഗികളിലെ ഹൃദയാഘാതം മൂര്‍ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂര്‍ണമായി അനുഭവപ്പെടാത്ത ഹാര്‍ട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതര്‍ക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക