ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ വിഘ്നേഷ് കൃഷ്ണ (അമ്പിളി) അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തൊൻപത് വയസുകാരനായ വിഘ്നേഷ് ടിക് ടോക് വീഡിയോകളിൽ സജീവ സാന്നിധ്യമായിരുന്നു. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണ അമ്പിളി എന്ന പേരിലാണ് ശ്രദ്ദിക്കപ്പെട്ടിരുന്നത്.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി വിഘ്നേഷ് പീഡിപ്പിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നാണ് വിഘ്നേഷിനെ പോലീസ് പിടിക്കൂടിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സിഐ എംകെ മുരളിയുടെ നിര്‍ദേശപ്രകാരം എസ്ഐ ഉദയകമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക