Home INTERNATIONAL വിമാനത്തിൽ പ്രവേശിച്ച ബ്രസീൽ പ്രസിഡന്റിന് കൂവൽ, നടുവിരൽ ഉയർത്തി യാത്രക്കാർ; യാത്ര കഴുതപ്പുറത്താക്കാൻ മറുപടി

വിമാനത്തിൽ പ്രവേശിച്ച ബ്രസീൽ പ്രസിഡന്റിന് കൂവൽ, നടുവിരൽ ഉയർത്തി യാത്രക്കാർ; യാത്ര കഴുതപ്പുറത്താക്കാൻ മറുപടി

ബ്രസീലിയ: വിമാനത്തിൽ പ്രവേശിച്ച ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയ്ക്ക് നേരെ നടുവിരൽ ഉയർത്തിയും കൂവിയും യാത്രക്കാർ  . ഇക്കൂട്ടരോട് യാത്ര കഴുതപ്പുറത്താക്കാൻ പറഞ്ഞിരിക്കുകയാണ് ബൊൽസൊനാരോ.

എസ്പിറിറ്റോ സാന്റോയിലെ ഒരു പൊതു പരിപാടി ഉത്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് ബൊൽസൊനാരോ പുറപ്പെടാൻ തയ്യാറായി നിന്നിരുന്ന വിമാനത്തിലേക്ക് പ്രവേശിച്ചത്.

യാത്രക്കാരും വിമാനജീവനക്കാരും ബൊൽസൊനാരോയെ സ്വീകരിക്കുന്നതും ഒപ്പം സെൽഫി എടുക്കാൻ തിടുക്കം കൂട്ടുന്നതുമൊക്കെയാണ് അദ്ദേഹം പങ്കുവച്ച വിഡിയോയിലുള്ളത്.

അതേസമയം ഇതേ വിമാനത്തിൽ നിന്നുള്ള മറ്റു കാഴ്ചകളാണ് വിമർശകർ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് നേരിടുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റിനെതിരെയുള്ള വ്യാപക വിമർശനത്തിന്റെ ഭാഗമാണിത്.

വിമാനത്താവളത്തിൽ വച്ച് ബൊൽസൊനാരോ മാസ്‌ക് ഊരിയതായും റിപ്പോർട്ടുകളുണ്ട്. മാസ്‌ക് ഉപയോഗം, ലോക്ഡൗൺ, വാക്‌സിൻ എന്നിവ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരാളാണ് ബോൽസൊനാരോ.

 

Also Read :   കേരളത്തില്‍ നിന്ന്​ ഇനി കുറഞ്ഞ ചെലവില്‍ ആകാശയാത്ര; മാസങ്ങള്‍ക്കുള്ളില്‍ സര്‍വീസ് തുടങ്ങും