വിവോയുടെ പുത്തൻ ഡിവൈസും ഇന്ത്യൻ വിപണിയിലെത്തി. പ്രമുഖ സ്മാർട്ട് ഫോൺ കമ്പനിയായ വിവോ ഇപ്പോൾ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ്. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് പുത്തൻ ഡിവൈസ് വിവോ വൈ73 പരിചയപ്പെടുത്തുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 20,990 രൂപയാണ് നിലവിലെ വില. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്പ്കാർട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, ബജാജ് ഇഎംഐ സ്റ്റോർ, ഓഫ്ലൈൻ പാർട്ട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്കായി എത്തുക.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം: സഹായ സന്നദ്ധതയറിയിച്ച് വിവിധ സംഘടനകള്‍
അതേസമയം, ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഡയമണ്ട് ഫ്ലെയർ, റോമൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ എത്തുന്നു. 6.4 ഇഞ്ച് ഡിസ്പ്ലെ, മീഡിയടെക് ഹീലിയോ ജി95 ചിപ്പ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. ഉടൻ തന്നെ ഓൺലൈൻ സ്റ്റോറുകൾ വഴി ഫോൺ വിൽപ്പനയ്ക്കെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക