പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക് ടോക്ക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെയാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുക്കാരുടെ പരാതിയെ തുടർന്നാണ് നടപടി. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി.
ടിക്ടോകിൽ അമ്പിളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിഘ്നേഷിനെതിരേ പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ടിക്ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. അമ്പിളിയുടെ വീഡിയോകളെ യൂട്യൂബിൽ ‘റോസ്റ്റിങ്’ ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക