ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിനെ പിന്തുടന്ന് എത്തിയ ആക്രമി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ദാമോദര്‍ കോരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി മിലന് മച്ചെ രാജക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മിലക് രാജെയുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് ദാമോദര്‍ കോരി ആശുപത്രിയില്‍ എത്തിയത്. തൊട്ടുപിന്നാലെ ഇയാളും എത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ മിലന് രാജക് ചുറ്റുപാടും വീക്ഷിക്കുന്നതും കോരിയുടെ അടുത്തെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക