പത്തു വര്‍ഷമായി മുറിയില്‍ യുവതി ഒളിപ്പിച്ചു താമസിച്ചുവെന്ന വിഷയത്തില്‍ പ്രതികരിച്ച് നടി മാല പാര്‍വതി. കുടുംബമാണ് ഏറ്റവും സുരക്ഷിതമെന്ന് നമ്മുടെ പൊലീസും സര്‍ക്കാരുമെല്ലാം പറയുന്നു. എന്നാല്‍ വീട് എന്ന ഇന്സ്റ്റിറ്റിയൂഷന് പുരുഷാധിപത്യ സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത്.
അതിനാലാണ് റഹ്മാന്റെ പിതാവ് സജിത കൂടോത്രം ചെയ്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് എന്ന് മാല പാര്‍വതി മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. 18 വയസുള്ള ഒരു കുട്ടിയുടെ പ്രണയമാണ്. അങ്ങനെ വരുമ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്ന് അവള് ചിന്തിക്കില്ല.
അതിനാല്‍ തന്നെ എന്ത് കഷ്ടപ്പാടിനും അവള് തയ്യാറായിരിക്കും. ഇവിടെയാണ് കുടുംബം അവരില്‍ ഉണ്ടാക്കുന്ന പേടി പ്രശ്നമാവുന്നത്. പത്ത് വര്‍ഷമൊന്നും അവര്‍ അതിനകത്ത് ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ഒരു ഘട്ടത്തില്‍ അവിടെ നിന്ന് പുറത്ത് വരണമെന്ന് തോന്നിയാലും ആരോടാണ് പറയുക.
അതിനാല്‍ ഒരു വീട്ടില്‍ ഏതെങ്കിലും തരത്തില്‍ ഭയത്തിലോ അപകടത്തിലോ ആയവര്‍ക്ക് പോയി കാണാനായി കോടതിയുടെയോ മറ്റെന്തെങ്കിലുമൊരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാവേണ്ടതാണ് എന്ന് മാല പാര്‍വതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക