മുംബൈ: കാമുകിയെ മറ്റൊരാളെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതിന് യുവതിയുടെ വീട്ടുകാരോട് കാമുകന്റെ പ്രതികാരം .
കാമുകിയുടെ ബന്ധുവായ 15കാരനെ കല്ല് കൊണ്ട് ഇടിച്ച ശേഷം ഞരമ്പ് മുറിച്ച് ക്രൂരമായി കൊലപ്പെടുത്തി.
പുനെയിലാണ് സംഭവം. കാമുകിയുടെ ബന്ധുവായ 15കാരന് രാജ് പാണ്ഡ്യയാണ് കൊല്ലപ്പെട്ടത്. കാമുകി വാരാണസി സ്വദേശിയെ വിവാഹം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
കാമുകിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ പ്രതി സൂരജ് സാഹു 15കാരനെ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുമായി പ്രണയത്തിലായിരുന്നു സൂരജ് സാഹു. അതിനിടെയാണ് കാമുകിയുടെ കല്യാണം നടന്നത്. ഇതില്‍ കുപിതനായ സൂരജ് യുവതിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയ ശേഷം, രാജ് പാണ്ഡ്യയുടെ അമ്മാവനെ തല വെട്ടിമാറ്റിയ നിലയില്‍ കാണണമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ് പാണ്ഡ്യയുടെ അമ്മാവന് ആറുവര്‍ഷം മുഴുവന്‍ തന്റെ അമ്മയെ ബലാത്സംഗം ചെയ്തതായും സൂരജ് ആരോപിക്കുന്നു. വ്യാജ അപകടം ഉണ്ടാക്കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായും സൂരജ് ആരോപിക്കുന്നു.
കുടുംബവുമായുള്ള സംഭാഷണത്തിനിടെ, രാജ് പാണ്ഡ്യ തന്നെ രക്ഷിക്കണമെന്ന് അമ്മയോട് കേണപേക്ഷിക്കുന്നത് പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും 15കാരനെ രക്ഷിക്കാന്‍ സാധിച്ചില്ല.
15കാരനെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ കൗമാരക്കാരനെ കൊലപ്പെടുത്തിയ കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക