ലക്ഷദ്വീപ് വിഷയത്തിൽ വിവാദങ്ങൾ കനക്കുകയാണ്. വിവാദങ്ങൾക്കിടയിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നാളെ ദ്വീപ് സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദ്വീപ് സന്ദർശിക്കുന്നതോടൊപ്പം വിവിധ വകുപ്പുകളിലായി നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കാരങ്ങൾ ഉൾപ്പെടെയുള്ളവ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഏഴു ദിവസം ദ്വീപിൽ താങ്ങാനാണ് സാധ്യത.
അഗത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഇക്കോ ടൂറിസം പദ്ധതി ഉൾപ്പെടെയുള്ളവയുടെ പുരോഗതിയും വിലയിരുത്തും. എന്നാൽ, ഈ സന്ദർശന വേളയിൽ കടുത്ത പ്രതിഷേധങ്ങൾ ദ്വീപിലുണ്ടാകാനാണ് സാധ്യത. സാഹചര്യം കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങൾ ദ്വീപിൽ ഏർപ്പെടുത്തും. ജൂൺ 20 ന് സന്ദർശനം കഴിഞ്ഞ് മടങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക