ലോക്ക്ഡൗൺ സമയത്ത് സിനിമാ താരങ്ങളുടെ പഴയ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. താരങ്ങളുടെ ആരാധകർ തന്നെയാണ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഇത്തരത്തിൽ ദളപതി വിജയ്യുടെ പഴയൊരു അഭിമുഖ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്.
അഭിമുഖം ചെയ്യാനെത്തിയ റിപ്പോർട്ടർ വിജയ്യോട് ഞങ്ങൾക്ക് ദോശ ചുട്ടു തന്നുകൂടെയെന്ന ചോദിക്കുമ്പോൾ നല്ല ദോശ ചുട്ടുതരാമെന്ന് വിജയ് മറുപി പറയുന്നു. അടുക്കളയിലേക്ക് ചെന്ന് നല്ല ചൂടു ദോശ വിജയ് ചുട്ടുകൊടുക്കുന്നതും വീഡിയോയിൽ കാണാം. റൗണ്ട് ഷേപ്പിൽ നല്ല മൊരിഞ്ഞ ദോശയുണ്ടാക്കുന്ന വിജയ്യുടെ പാചക വൈദഗ്ധ്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയ നടനാണ് വിജയ്. ആദ്യ കാലത്ത് വിജയ്യുടെ പല സിനിമകളും പരാജയപ്പെട്ടിരുന്നു. പൂവേ ഉണക്കാകെ, മാതലുക്ക് മര്യാദെ, തുളളാതെ മനവും തുളളും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിജയ് തമിഴ് സിനിമാ രംഗത്തെ തന്റെ ചുവടുറപ്പിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക