Home BEAUTY & FASHION നഖങ്ങളുടെ സംരക്ഷണം ഇനി എളുപ്പം!

നഖങ്ങളുടെ സംരക്ഷണം ഇനി എളുപ്പം!

ചർമ്മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് നഖങ്ങളുടെ സംരക്ഷണവും. അതുകൊണ്ട് തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. നഖങ്ങളുടെ സംരക്ഷണത്തിനായി വീട്ടിൽ ഈകാര്യങ്ങൾ ചെയ്യാം


1. നാരങ്ങ ഉപയോഗിച്ച് നഖം മസാജ് ചെയ്യുന്നത് നഖത്തിലെ കറ ഒഴിവാക്കാൻ സഹായിക്കും
2. ടീ ട്രീ ഓയിൽ കോട്ടൺ തുണിയിലോ പഞ്ഞിയിലോ ഒഴിച്ച് ദിവസവും ഒരു തവണ നഖങ്ങളിൽ പുരട്ടി മസാജ് ചെയ്യുക.
3. ‌നഖങ്ങൾ ആരോഗ്യത്തോടെ സംരക്ഷിക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.
4. കേടുവന്നതും പൊട്ടുന്നതുമായ നഖങ്ങൾ അകറ്റാൻ മികച്ചതാണ് ഒലിവ് ഓയിൽ. ഇത് രക്തചംക്രമണത്തെ സഹായിക്കുകയും നഖങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
5. നഖം മിനുസമുള്ളതാക്കാൻ പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

Also Read :   തിരുവനന്തപുരം വിമാനത്താവളത്തിന് കൂടതൽ വികസനം വേണം; ശശി തരൂർ എം പി